സ്റ്റോക്ക്ഹോം: കരൾ രോഗത്തിന്റെ പ്രധാന സ്രോതസ്സായ ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് അമേരിക്കക്കാരായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടീഷ് വംശജനായ ശാസ്ത്രജ്ഞൻ മൈക്കൽ ഹഗ് ട്ടൺ എന്നിവർ സംയുക്തമായി വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി.
സ്റ്റോക്ക്ഹോമിൽ ഇന്നാണ് (ഒക്ടോബർ അഞ്ച്) നോബൽ കമ്മിറ്റി സമ്മാനം പ്രഖ്യാപിച്ചത് – എപി ന്യൂസ് റിപ്പോർട്ട്.
രക്തത്തിൽ നിന്നുള്ള ഹെപ്പറ്റൈറ്റിസിന്റെ പ്രധാന ഉറവിടം മൂവരുടെയും ഗവേഷണത്തിൽ കണ്ടെത്തിയതായി നോബൽ കമ്മിറ്റി വിലയിരുത്തി. നേരത്തെ കണ്ടെത്തിയ ഹെപ്പറ്റൈറ്റിസ് എ, ബി വൈറസുകളുടെ ഉറവിടം വിശദീകരിക്കപ്പെട്ടിരുന്നില്ല.
1970 കളിലും 1980 കളിലുമുള്ള മൂവരുടെയും ഗവേഷണ ഫലം ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ സഹായിച്ചിട്ടുണ്ട്.