ഉത്തര്‍പ്രദേശ്: ഹത്രാസ് പീഡന കേസില്‍ പുതിയ എഫ്‌ഐആറുമായി ഉത്തര്‍പ്രദേശ് പൊലീസ്. രാജ്യ ദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാത്ത ആളുകള്‍ക്കെതിരെയാണ് ഹത്രാസിലെ ചാന്ദ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ നടക്കുമ്പോള്‍ അതിനെതിരെയുള്ള ആസൂത്രിത നീക്കമാണിതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഈ പ്രസ്ഥാവനകള്‍ക്ക് ശേഷമാണ് പുതിയ എഫ്‌ഐആറുമായി പൊലീസ് എത്തുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങല്‍ ഉയരുകയാണ്.ഹാഥ്‌റസ് സന്ദര്‍ശിക്കാനെത്തിയ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. സഞ്ജയ് സിംഗ് എംപിക്ക് നേരെ മഷിയെറിഞ്ഞു.