ബാംഗ്ലരൂ: ബാംഗ്ലരൂ നഗരത്തിലെ അഞ്ച് പബ്ബുകളില്‍ പൊലീസ് റെയ്ഡ്. കന്നഡ സിനിമക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസാണ് റെയ്ഡിന് കാരണമെന്ന് പൊലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു – എഎന്‍ഐ റിപ്പോര്‍ട്ട്.
മയക്കുമരുന്ന് കേസില്‍ കന്നഡ സിനിമാനടി രാഗിണി ദിവേദി ഇതിനകം പൊലീസ് കസ്റ്റഡിയിലാണ്. കന്നഡ സിനിമാ സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിനിമാക്കാരുമായി ബന്ധപ്പെട്ടുള്ള മയ്ക്കുമരുന്ന് കേസ് റജിസ്ട്രര്‍ ചെയ്യപ്പെട്ടത്. ചില പുതുമുഖ സിനിമക്കാര്‍ മയ്ക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന് ലങ്കേഷ് പൊലീസിനോട് പറഞ്ഞിരുന്നു.
സിനിമാക്കാര്‍ കലയുടെയും സംസ്‌കാരത്തിന്റെയും ബ്രാന്റ് അoബാസിഡര്‍മാരാണ്. അവര്‍ തിന്മയിലേക്ക് വീഴുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകരത്ത് പറഞ്ഞു.