ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി അമ്പത് ലക്ഷം കടന്നു. ഇതുവരെ 35,121,850 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1,037,520 ആയി ഉയര്‍ന്നു. 26,116,755 പേര്‍ രോഗമുക്തി നേടി.
അമേരിക്കയില്‍ എഴുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 7,600,846 ആയി. മരണസംഖ്യയും കുതിച്ചുയരുകയാണ്. 214,277 പേരാണ് അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 4,818,509 ആയി.
ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് ഉയരുകയാണ്. 940 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,01,782 ആയി. ഈ സമയത്തിനുള്ളില്‍ ആകെ 75,829 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 65,49,374 ആയി ഉയര്‍ന്നു. ഇതില്‍ 9,37,625 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്?. 55,09,967 പേര്‍ക്ക് രോഗം ഭേദമായി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യു?മ്പോള്‍ കോവിഡ് വൈറസ് ബാധിച്ചുണ്ടാകുന്ന മരണനിരക്ക് ഇന്ത്യയില്‍ കുറവാണ്.
രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തോടടുക്കുന്നു. ഇതുവരെ 4,906,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 146,011 ആയി.4,248,574 പേര്‍ രോഗമുക്തി നേടി.