റാഞ്ചി: ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഹാജി ഹുസ്സൈന്‍ അന്‍സാരി (73) അന്തരിച്ചു. റാഞ്ചിയിലെ മേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 23-നാണ് ഹുസ്സൈന്‍ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ അദ്ദേത്തിന്റെ കോവിഡ് ഫലം നെഗറ്റീവായിരുന്നു. ഫലം പുറത്തുവന്നതിന് തൊട്ടടുത്ത ദിവസമാണ് അദ്ദേഹം മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ആളായിരുന്നു അൻസാരിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജാർഖണ്ഡ് മുക്തി മോർച്ച നേതാവാണ് ഹുസ്സൈൻ അൻസാരി. കഴിഞ്ഞ നാലു തവണയായി മധുപുർ നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. മന്ത്രിയുടെ മരണത്തിൽ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.