ലഖ്നോ: ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ വിലക്ക്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊ അനുവാദമില്ല.
എന്നാല്‍ ഇതിനെ ചോദ്യം ചെയ്തു എ.ബി.പി ന്യൂസിലെ മാദ്ധ്യമപ്രവര്‍ത്തകയായ പ്രതിമ മിശ്ര രംഗത്തെത്തി. പ്രതിമ പോലീസുകാരനെ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആണ്.
പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊ അനുവാദമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. തങ്ങള്‍ക്ക് അതിനുള്ള അധികാരം ആരാണ് തന്നതെന്ന് പ്രതിമ ചോദിക്കുമ്പോള്‍, അത് മുകളില്‍ നിന്നുള്ള ഉത്തരവാണ്, നിങ്ങള്‍ക്ക് നിങ്ങളുടെ വ്യാഖ്യാനം നടത്താമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കുന്നു.