ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിനു കോവിഡ് സ്ഥിരീകരിച്ചു. പട്ടേല്‍ ട്വിറ്ററിലൂടെയാണു കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. താനുമായി അടുത്തു സന്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ തുടരണമെന്നും പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ കോൺഗ്രസ് മുതിർന്ന നേതാക്കളായ അഭിഷേക് സിംഗ്‌വി, സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ, ദീപേന്ദ്ര ഹൂഡ തുടങ്ങിയവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഹമ്മദ് പട്ടേലിന് രോഗം ബാധിച്ചിരിക്കുന്നത്.