ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പ്പത്തി ഒന്നു ലക്ഷം കടന്നു. ഇതുവരെ 34,146,409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1,018,176 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,409,982 ആയി ഉയര്‍ന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുളള അമേരിക്കയില്‍ ഇതുവരെ എഴുപത്തിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 211,721 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല്‍പത്തിയാറ് ലക്ഷം കടന്നു. ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം പിന്നിട്ടു. ഇതുവരെ 4,813,586 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 143,962 പേര്‍ മരിച്ചു. 4,180,376 പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 1,181 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98,678 ആയി. 9,40,705 ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 52,73,202 പേര്‍ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഐസിഎംആറിന്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 30 വരെ 7,56,19,781 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ സെപ്റ്റംബര്‍ 30 ന് മാത്രം പരിശോധിച്ചത് 14,23,052 സാമ്പിളുകളാണ്.
പ്രതിദിന വര്‍ധന സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 85,000ത്തിലധികമാണ്. കര്‍ണാടക 8856, ആന്ധ്ര 6133, തമിഴ്‌നാട് 5659, ഡല്‍ഹിയില്‍ 3390 കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. 8830 പേര്‍ക്കാണ് കേരളത്തില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.