ലക്‌നൗ : കര്‍ഷകരുടെ ഉന്നമനത്തിനായുള്ള തുടര്‍ നടപടികള്‍ ആരംഭിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കര്‍ഷക ഉത്പാദന കേന്ദ്രങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ മുന്നോട്ട് വെച്ചതായാണ് വിവരം.
ബില്ലില്‍ രാഷ്ട്രതി ഒപ്പ് വെച്ച് കേവലം രണ്ട് ദിവസം പിന്നിടുന്ന വേളയിലാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കുള്ള പുതിയ നയവുമായി രംഗത്ത് വന്നിരിക്കുന്നത്.കര്‍ഷക ഉദ്പാദന സംഘടനാ നയം 2020 എന്ന പേരിലാണ് സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ചെറുകിട, ഇടത്തരം കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില ലഭ്യമാക്കുകയാണ് ഇത്തരം സംഘടനകള്‍ വഴി ലക്ഷ്യമിടുന്നത്.
കര്‍ഷകരുടെയും വ്യാപാരികളുടെയും ഇടയില്‍ അനാവശ്യമായി പ്രവര്‍ത്തിക്കുന്ന മദ്ധ്യസ്ഥരെ ഒഴിവാക്കി, കര്‍ഷകര്‍ക്ക് പരമാവധി ഗുണം ലഭ്യമാക്കുകയും സര്‍ക്കാര്‍ ലക്ഷ്യമാണ്. നയത്തിന്റെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടായിരം കര്‍ഷക ഉത്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിമാസ റേഡിയോ പരിപരിപാടിയായ മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകള്‍ ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നയം മുന്നോട്ട് വെച്ചതെന്നാണ് വിവരം.