സ്ത്രീകളെ മോശമായി ചിത്രീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്ത കേസില്‍ 33 കാരന്‍ യൂട്യൂബറിനെ ദില്ലിയില്‍ നിന്ന് മുംബൈ പൊലിസ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു – ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്.
ഫരീദാബാദ് സ്വദേശി സാഹില്‍ എന്ന പ്രദീപ് ചൗധരിയാണ് അറസ്റ്റിലായത്. ചൗധരിയുടെ യൂട്യൂബ് ചാനലില്‍ ആയിരക്കണക്കിന് സബ്സ്‌ക്രൈബര്‍മാരുണ്ട്. അദ്ദേഹത്തിന്റെ വീഡിയോകള്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവും ബോളിവുഡ്-മയക്കുമരുന്ന് വ്യാപാര അവിശുദ്ധ ബന്ധവുമായി ബന്ധപ്പെട്ട പോസ്റ്റാണ് അറസ്റ്റിലേക്ക് നയിച്ചത്.
വീഡിയോകളില്‍ സ്ത്രീകളെക്കുറിച്ച് മോശം ഭാഷ ഉപയോഗിച്ചുവെന്ന പരാതിയില്‍ മുംബെ സൈബര്‍ പൊലിസാണ് പ്രദീപ് ചൗധരിയെ അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീ ആഗസ്ത് 22 ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. താന്‍ ഒരു പത്രപ്രവര്‍ത്തകനാണെന്ന് ചൗധരി അവകാശപ്പെട്ടെങ്കിലും അത് അസത്യമാണെന്ന് കണ്ടെത്തി. ഇയാളെ കോടതി ഒക്ടോബര്‍ ഒന്നുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അറസ്റ്റിനുശേഷം ഹാഷ്ടാഗ് ഉപയോഗിച്ച് പലരും അദ്ദേഹത്തിന് നീതി ആവശ്യപ്പെട്ടു. അറസ്റ്റ് ചോദ്യം ചെയ്ത് നടി കങ്കണ റണൗത് രംഗത്തെത്തി. കങ്കണ ചൗധരിക്ക് പിന്തുണ നല്‍കി. ഇത് അദ്ദേഹത്തിന്റെ ജനാധിപത്യ അവകാശമാണ്. മഹാരാഷ്ട്ര സര്‍ക്കാരിനെ ചോദ്യം ചെയ്തതിനാണ് ചൗധരിയെ അറസ്റ്റ് ചെയ്തത് – കങ്കണ പറഞ്ഞു.
ഈ ഗുണ്ടാ രാജ് മുംബൈയില്‍ എന്താണ് നടക്കുന്നത്? ലോകത്തിലെ ഏറ്റവും കഴിവില്ലാത്ത മുഖ്യമന്ത്രിയേയും സംഘത്തേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലേ? ഇവര്‍ ഞങ്ങളോട് എന്തും ചെയ്യും? ഞങ്ങളുടെ വീടുകള്‍ തകര്‍ത്ത് ഞങ്ങളെ കൊല്ലുമോ? – കങ്കണ ട്വിറ്റ് ചെയ്തു.