ഭോപ്പാൽ: മധ്യപ്രദേശിൽ ഭാര്യയെ മർദ്ദിച്ച അഡിഷണൽ ഡയറക്ടർ ജനറൽ-പൊലീസ് പുരുഷോത്തം ശർമ്മയെ സർവ്വീസിൽ നിന്ന് സസ്പെൻറു ചെയ്തു. ഭാര്യയെ മർദ്ദിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായ പ്രചരിപ്പിക്കപ്പെട്ടിരുന്നു.
വീഡിയോ പുറത്തുവന്നതോടെ ചുമതലകളിൽ നിന്ന് സർക്കാർ ശർമ്മയെ മാറ്റിനിര്‍ത്തിയിരുന്നു. സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകി. ശർമ്മ നൽകിയ മറുപടി സർക്കാരിന് തൃപ്തികരമായില്ലന്നതിനാലാണ് സസ്പെൻ്റ് ചെയ്യാൻ തീരുമാനിച്ചത് – എഎൻഐ റിപ്പോർട്ട്.
വീടിനുള്ളിൽ സിസിടിവി ക്യാമറകൾ വച്ച് തന്നെ ഭാര്യ നിരീക്ഷിച്ചു. ഭാര്യയെ ഉപദ്രവിച്ചുവെങ്കിലതിനെതിരെ പരാതി നൽകാമായിരുന്നു. ഇതൊരു കുറ്റകൃതമൊന്നുമല്ല. താനൊരു അക്രമകാരിയല്ല. കുറ്റവാളിയുമല്ല. ഇത് കുടുംബ പ്രശ്നമാണ്. എന്നിട്ടും സർക്കാരിൻ്റെ സമീപനം ദൗർഭാഗ്യകരമാണ് – ശർമ്മ പ്രതികരിച്ചു.
32 വർഷമായി വിവാഹിതരായിട്ട്. 2008 ൽ തനിക്കെതിരെ ഭാര്യ പരാതി നൽകിയിരുന്നു. തുടർന്നും ഭാര്യ ഒപ്പം ജീവിച്ചു. തൻ്റെ ചെലവിൽ വിദേശയാത്രകളടക്കം സർവ്വ സുഖ സൗകര്യങ്ങളും അവർ ആസ്വദിച്ചുവെന്നതാണ് ഭാര്യയെ മർദ്ദിച്ചതിന് ന്യായികരണമായി ശർമ്മ നിരത്തുന്നത്.