ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. നിലവില്‍ വസതിയില്‍ നിരീക്ഷണത്തിലാണ്.
ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വെങ്കയ്യ നായിഡുവിന് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് വസതിയില്‍ ക്വാറന്റീന്‍ നിര്‍ദേശിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ പരിശോധന ഫലം നെഗറ്റീവാണ്.