കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ 34 വിദേശ രാജ്യങ്ങളിലെ വിദേശികള്‍ക്ക് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ കുവൈത്തിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സലേ അറിയിച്ചു. കഴിഞ്ഞ ദിവസം അനസ് അല്‍ സലേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടേതാണ് തീരുമാനം.
പുതിയ തീരുമാനം പ്രകാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അവരുടെ ജീവനക്കാരെ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകള്‍ വഴി കൊണ്ടുവരുവാന്‍ സാധിക്കും. രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മടങ്ങി വരുന്ന വിദേശികളുടെ പേരുകളും തൊഴിലുകളും പരിശോധിക്കുകയും മന്ത്രിസഭ യാത്ര ചെയ്യാന്‍ അനുമതി നല്കിയ പത്ത് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിനുശേഷം യാത്രാ അനുമതിക്കുളള അപേക്ഷ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു