മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,921 പേര്‍ക്ക്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,51,153 ആയി. 180 പേര്‍കൂടി 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണം 35,751 ആയി. 19,932 പേര്‍ ഇന്ന് രോഗമുക്തി നേടി. 10,49,947 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. 2,65,033 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
കര്‍ണാടകയില്‍ ഇന്ന് 6892 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5,82,458 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 59 പേര്‍ മരിച്ചു. 8641 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 7509 പേര്‍ ഇന്ന് രോഗമുക്തി നേടി. 4,69,750 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,04,048 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍.
അതേസമയം, ആന്ധ്രാപ്രദേശില്‍ ഇന്ന് 5487 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6.81 ലക്ഷമായി. 7210 പേര്‍ ഇന്ന് രോഗമുക്തി നേടി. 37 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 5745 ആയി. 63,116 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.