ദിസ്പൂർ: അസം റൈഫിൾ പൊലിസ് വൻ മയക്കുമരുന്നു ശേഖരം പിടികൂടി. അസം ചന്ദേൽ ജില്ല മൊൽതുക്ക് മേഖലയിൽ നിന്നാണ് പിടികൂടിയതെന്ന് അസം റൈഫിൾ ഇൻസ്‌പക്ടർ ജനറൽ പറഞ്ഞു – എഎൻഐ റിപ്പോർട്ട്.
കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മൊൽതുക്ക് വനപ്രദേശത്ത് നടത്തിയ തെരച്ചിലിനിടെയാണ് വൻ മയക്കുമരുന്നു ശേഖരം കണ്ടെടുത്തത്.
മയക്കുമരുന്നിന് 6.4 കോടി വിലമതിക്കും. 670 ഗ്രാം തൂക്കമുള്ള 124000 മയ്ക്കുമരുന്നു ഗുളികളാണ്. ഇത് ചന്ദേൽ പൊലിസിന് കൈമാറി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.