മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടി ദീപികാ പദുകോണിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണ് എനസിബി(നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) ഓഫീസില്‍ നിന്ന് ദീപിക പുറത്തിറങ്ങിയത്.
നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരെ എന്‍സിബി(നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്തത്.
മുംബൈയിലെ കോളബയിലെഎവ്‌ലിന്‍ ഗസ്റ്റ് ഹൗസിലാണ് ദീപികയെ ചോദ്യം ചെയ്യുന്നത്. സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനേയും എന്‍സിബിയുടെ ബല്ലാര്‍ഡ് എസ്‌റ്റേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്തത്.
നടിമാർ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സൂചന കിട്ടിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. ദീപികയെ എൻസിബി പ്രത്യേക അന്വേഷണ സംഘവും മറ്റുള്ളവരെ മുംബൈയിലെ ഉദ്യോഗസ്ഥരുമാണ് ചോദ്യം ചെയ്തത്.
2017 ഒക്ടോബറിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റിൽ ദീപികയ്ക്ക് മറുപടി നൽകിയ ടാലന്‍റ് മാനേജർ കരിഷ്മ പ്രകാശിനെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. മറ്റൊരു ടാലന്‍റ് മാനേജരായ ജയ സഹയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകളാണ് ശ്രദ്ധ കപൂറിനെതിരായ തെളിവുകൾ.
നടി സാറാ അലിഖാനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേദാർനാഥ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ സുശാന്തുമൊത്ത് സാറ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിയാ ചക്രബർത്തി മൊഴി നൽകിയിരുന്നു.
അതേസമയം ലഹരി ഉപയോഗിച്ചുവെന്ന ആരോപണം ശ്രദ്ധ കപൂറും തള്ളി. എന്നാല്‍ സുശാന്ത് സിങ് രാജ്പുത്ത് ലഹരി ഉപയോഗിച്ചത് കണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയെന്നാണ് സൂചന.
ജൂണ്‍ 14ന് സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി മൂന്നു മാസങ്ങള്‍ക്കുശേഷം സുഹൃത്തും കാമുകിയുമായ നടി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നാണ് ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും ഡീലര്മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇടപെടുന്നതും അന്വേഷണം വിപുലപ്പെടുത്തിയതും.