ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 4.5 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് ഉച്ചക്ക് 12.2 നാണ് ഭൂചലനമുണ്ടായത്. കുപ്‌വാരയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് പ്രകമ്പനമുണ്ടായത്. ഭൂമിക്കടിയില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന്? സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.
രാവിലെ 11ന് ചെമ്രിയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ ചലനമെന്നോണം 12 മണിക്ക് വീണ്ടും പ്രകമ്പനമുണ്ടായി.