പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ഉത്പന്ന പണയ വായ്പകള്‍ക്കായി ആപ്പ് പുറത്തിറക്കി. ഇനിമുതല്‍ ബാങ്കിന്റെ ശാഖയിലെത്താതെ തന്നെ ഓണ്‍ലൈന്‍വഴി ഉത്പന്നങ്ങള്‍ പണയം വെച്ച് വായ്പയെടുക്കാനുള്ള സൗകര്യമാണ് ബാങ്ക് ഒരുക്കിയിട്ടുള്ളത്.
രാജ്യത്ത് ഒരുബാങ്ക് ഇതാദ്യമായാണ് ഓണ്‍ലൈന്‍വഴി പണയത്തിന് സൗകര്യമൊരുക്കുന്നത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കുമാണ് ഇതിന്റെഗുണം ലഭിക്കുക. ലോക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ ആപ്പ് ഗുണകരമാകും.