ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 32,743,334 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 992,886 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 24,163,944 ആയി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 7,236,381 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 208,369 പേര്‍ വൈറസ് ബാധമൂലം മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,477,253 ആയി.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. ഇന്നലെ 86,052 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,18,571 ആയി ഉയര്‍ന്നു. 92,290 പേര്‍ മരിച്ചു. നിലവില്‍ 9,70,116 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 47,56,165 പേര്‍ രോഗമുക്തി നേടി.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 4,692,579 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 140,709 ആയി. 4,040,949 പേര്‍ രോഗമുക്തി നേടി.