ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി ഉയര്‍ന്നു. ഇതുവരെ 987,065 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 23,904,772 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ 7,185,147 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 207,515 പേര്‍ മരിച്ചു. 4,431,185 പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 86,508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 91,149 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരണമടഞ്ഞത്. 46,74,987 പേര്‍ ഇതു വരെ രോഗമുക്തി നേടി. 81.55 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ബ്രസീലില്‍ ഇതുവരെ 4,659,909 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. 139,883 പേര്‍ മരിച്ചു. 4,023,789 പേര്‍ രോഗമുക്തി നേടി.