ഗോവയിൽ വർഷതോറും കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള മാറ്റിവച്ചു. കോവിഡ്- 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ്
നവംബർ 20ന് ആരംഭിക്കേണ്ട 51 മത് ചലച്ചിത്രമേള അടുത്ത വർഷത്തേക്ക് മാറ്റിവച്ചത് പ്രസ് ഇൻഫർമേഷൻ ബ്യുറോ ട്വിറ്റിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
മേള വെർച്ച്വലായും ഫിസിക്കലായും സംഘടിപ്പിക്കപ്പെടുമെന്ന് പറയുന്നു. 2021 ജനുവരി 16-24 തിയ്യതികളിൽ ഗോവയിലായിരിക്കും രാജ്യാന്തര ചലച്ചിത്ര മേള.