ദമാം: സൗദിയിൽ നടന്ന വാഹനാപകടത്തിൽ മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികൾ മരിച്ചു. ഇന്ന് പുലർച്ചെ ദമാമിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഫ്, വയനാട് സ്വദേശി അൻസിഫ്, കോഴിക്കോട് സ്വദേശി സനദ് എന്നിവരാണ് മരിച്ചത്.