പാരീസ്: ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി. സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഈഫല്‍ ടവറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പോലീസിനെത്തിയ അജ്ഞാത ഫോണ്‍ സന്ദേശത്തിന് പിന്നാലെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് സന്ദര്‍ശകരെ ഒഴിപ്പിച്ചതെന്ന് ഈഫല്‍ ടവര്‍ നടത്തിപ്പ് കമ്പനിയുടെ വക്താവ് പ്രതികരിച്ചു.
ഈഫല്‍ ടവറിനു സമീപത്ത് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥലത്ത് പരിശോധന നടത്തുന്നതായും പാരിസ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
131 വര്‍ഷം പഴക്കമുള്ള ടവറില്‍ 25,000 സന്ദര്‍ശകരാണ് ദിനംപ്രതി എത്താറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.