മസ്‌കത്ത്: ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബര്‍ 27ന് പുനരാരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ വിവര സാങ്കേതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.
ഇന്റര്‍സിറ്റി സര്‍വീസുകളായിരിക്കും 27ന് ആരംഭിക്കുക. മസ്‌കത്ത് നഗരത്തിലെ സര്‍വീസുകള്‍ ഒക്‌ടോബര്‍ നാലിനും സലാല നഗരത്തിലേത് ഒക്‌ടോബര്‍ 18നും ആരംഭിക്കും. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബസുകള്‍ സര്‍വീസിന് മുന്‍പും ശേഷവും അണുവിമുക്തമാക്കും. യാത്രക്കാരുടെ താപനിലപരിശോധിക്കും. മാസ്‌ക്കും ഹാന്‍ഡ് സാനിറ്റൈസറുകളും നിര്‍ബന്ധമാണ്.