സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കൂടി പവന് 38,160 രൂപയായി. 4770 രൂപയാണ് ഗ്രാമിന്റെ വില. മൂന്ന് ദിവസത്തിന് ശേഷമാണ് വില വര്‍ധനയുണ്ടായിരിക്കുന്നത്.
ഡോളര്‍ തളര്‍ച്ചയിലാതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,954.65 ഡോളര്‍ നിലവാരത്തിലേയ്ക്കുയര്‍ന്നു. അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണവില താഴുകയാണുണ്ടായത്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,637 നിലവാരത്തിലെത്തി.