കാഠ്മണ്ഡു: നേപ്പാളിന്റെ ഭൂപ്രദേശം കൈയേറി ചൈന ഒന്‍പത് കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട്. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന കടന്നുകയറ്റം നടത്തിയത്. ജില്ലാ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് കൈയേറ്റം കണ്ടെത്തിയത്.
ആഗസ്റ്റ് 30നും സെപ്തംബര്‍ 9നും ഇടയിലാണ് അന്വേഷണം നടന്നിരിക്കുന്നത്. ഒരു കെട്ടിടത്തിനായുള്ള അന്വേഷണത്തിനിടെ എട്ടു കെട്ടിടങ്ങളാണ് ചൈനീസ് സൈന്യം പണിതതായി കണ്ടെത്തിയത്.
അതിര്‍ത്തി ഗ്രാമങ്ങളിലെ നിരവധി ഗ്രാമങ്ങള്‍ കയ്യടക്കുകയും സൈനികര്‍ അവിടെ താമസിക്കുന്നതായും ഭരണകൂടത്തിന് വിവരം ലഭിച്ചിരുന്നു. ചൈനയുടെ നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്ന ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
നേപ്പാളിലെ അസിസ്റ്റന്റ് ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്. ചൈന 11 സ്ഥലങ്ങളില്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് നേപ്പാളിലെ കൃഷി മന്ത്രാലയം ജൂണില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.