വികസിത രാഷ്ടങ്ങള്‍ സാമൂഹിക സുരക്ഷ – ക്ഷേമ പദ്ധതികള്‍ക്കായ് 1.2 ട്രില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിക്കണമെന്ന നിര്‍ദ്ദേശവുമായ് അന്താരാ രാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ). ഇതിനായ് ജിഡിപിയുടെ ശരാശരി 3.8 ശതമാനം വകയിരുത്തണമെന്നാണ് ഐഎല്‍ഒ നിര്‍ദ്ദേശം. 2020 നകം തന്നെ ചുരുങ്ങിയ പക്ഷം അടിസ്ഥാന വരുമാനവും ആന്ത്യാ പേക്ഷിത ആരോഗ്യ പരിരക്ഷയും ഉറപ്പിക്കപ്പെടണം – ഐഎല്‍ഒ ന്യൂസ്.
കോവിഡ് -19 മഹാമാരി ആരംഭിച്ചതിനുശേഷം സാമൂഹ്യ സുരക്ഷ ചെലവിലെ അസന്തുലിതാവസ്ഥ ഏകദേശം 30 ശതമാനം വര്‍ദ്ധിച്ചുവെന്നും ഐഎല്‍ഒ പറയുന്നു. ലോക്ക് ഡൗണ്‍ വേളയില്‍ തൊഴിലുകളേറെ നഷ്ടപ്പെട്ടു. ഇ താടൊപ്പം തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷാ ചെലവേറി. അതായത് വരുമാനവും ചികിത്സാ ചെലവും തമ്മിലുള്ള അന്തരം ഏറെ വര്‍ദ്ധിച്ചു. തൊഴില്‍ നഷ്ടങ്ങള്‍ തീര്‍ത്ത പ്രതിസന്ധി
ജിഡിപിയില്‍ വിപരീത ഫലം സൃഷ്ടിച്ചുവെന്നതാണ് വരുമാനവും ചികിത്സാ ചെലവും തമ്മിലുള്ള അന്തരത്തില്‍ പ്രകടമായത്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലാണിത് ഏറെ രൂക്ഷം. ഈ രാജ്യങ്ങള്‍ ജിഡിപിയുടെ 16 ശതമാനത്തോളമാണ് ഈയിനത്തില്‍ ചെലവഴിക്കേണ്ടത്. പക്ഷേ ഏകദേശം 80 ബില്യണ്‍ യുഎസ് ഡോളറിന്റ വിടവ് പ്രത്യക്ഷപ്പെട്ടു.
മധ്യ, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ ആഫ്രിക്ക, ഉപ-സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ് വരുമാനവും ആരോഗ്യ പരിരക്ഷാ ചെലവും തമ്മിലുള്ള സാമ്പത്തിക വിടവ് ഏറെ വ്യക്തമായിട്ടുള്ളത്. ഈ മേഖലയില്‍ ജിഡിപിയുടെ എട്ട് ശതമാനത്തിനും ഒമ്പതു ശതമാനത്തിനും ഇടയിലാണ് വരുമാന – ആരോഗ്യ പരിരക്ഷ ചെലവുകള്‍ക്കിടയിലെ അന്തരം. കോവിഡ് – 19 പ്രതിസന്ധിക്ക് മുമ്പുതന്നെ 2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക സുരക്ഷ – ക്ഷേമ പ്രതിബദ്ധതകള്‍ പാലിക്കുന്നതില്‍ ആഗോള സമൂഹം പരാജയപ്പെട്ടിരുന്നു. നിലവില്‍ ആഗോള ജനസംഖ്യയുടെ 45 ശതമാനം മാത്രമാണ് സാമൂഹിക പരിരക്ഷാ ആനുകൂല്യ ശൃംഖലയിലുള്‍പ്പെട്ടിട്ടുള്ളത്. ശേഷിക്കുന്ന നാല് ബില്ല്യണിലധികം ജനങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ല.
കോവിഡ് – 19 പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനുള്ള ദേശീയ – അന്തര്‍ദേശീയ തലങ്ങളില്‍ ഹ്രസ്വകാല പരിഹാര നടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വന്‍കിട ടെക് കമ്പനികളുടെ വ്യാപാരത്തിന്മേലുള്ള നികുതി. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഏകീകൃത നികുതി. സാമ്പത്തിക ഇടപാടുകള്‍ക്ക് നികുതി. എയര്‍ലൈന്‍ ടിക്കറ്റുകള്‍ക്കു മേല്‍ നികുതി. സാമൂഹിക പരിരക്ഷ ചെലവുകളെ മുന്‍നിറുത്തി വിഭവ സമാഹരണമെന്ന നിലയിലാണ് ഇത്തരം ധനപരമായ നടപടികള്‍ കൈകൊണ്ടിട്ടുള്ളത്.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ ഏകദേശം 80 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിക്കണം. ജിഡിപിയുടെ ഏകദേശം 16 ശതമാനം. അടിസ്ഥാന വരുമാന സുരക്ഷയിലൂടെ എല്ലാവര്‍ക്കും അവശ്യ ആരോഗ്യ പരിരക്ഷ ഉറപ്പുനല്‍കുവാനാകണം – അന്തര്‍ദേശീയ തൊഴില്‍ സംഘടനയുടെ സാമൂഹിക സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഷഹറഷൂബ് റസവി പറഞ്ഞു. ആഭ്യന്തര വിഭവങ്ങള്‍ പര്യാപ്തമല്ല. ആരോഗ്യ പരിരക്ഷ യെ മുന്‍നിരുത്തി വാര്‍ഷിക ധനകാര്യ വിടവ് നികത്തുന്നതിന് ആഗോളതലത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കോവിഡ് പ്രതിസന്ധിയുടെ വിവിധ പ്രത്യാഘാതങ്ങളെ നേരിടാന്‍ വികസ്വര രാജ്യങ്ങളിലെ സര്‍ക്കാരുകളെ സഹായിക്കുന്നതിന് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും വികസന സഹകരണ ഏജന്‍സികളും ഇതിനകം തന്നെ നിരവധി സാമ്പത്തിക പാക്കേജുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.എന്നാല്‍ ധനകാര്യ വിടവ് നികത്താന്‍ ഇനിയും കൂടുതല്‍ വിഭവങ്ങള്‍ ആവശ്യമാണ്, പ്രത്യേകിച്ചും താഴ്ന്ന വരുമാന രാജ്യങ്ങളില്‍ – ഐഎല്‍ഒ വ്യക്തമാക്കുന്നു.