തിരുവനന്തപുരം: ചിറയിൻകീഴിൽ കാർ മറിഞ്ഞ് അപകടം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ ചിറയിൻകീഴ് ചെറുവള്ളിമുക്കിന് സമീപമാണ് അപകടം നടന്നത്.
അമിതവേഗതയാണ് അപകടകാരണമായി പറയുന്നു. കാറിലുണ്ടായിരുന്ന യുവാക്കൾ അപകടം നടന്നയുടൻ ഇറങ്ങിയോടിയതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല















