ക്രീറ്റ്: ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ 5.7 തീവ്രതയില്‍ ഭൂചലനം. പ്രാദേശിക സമയം 4.28നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹെരാകിലോന്‍ പട്ടണത്തിന് 55 കിലോമീറ്റര്‍ അകലെ 60 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍-മെഡിറ്ററേനിയന്‍ ഭൂകമ്പ ശാസ്ത്ര കേന്ദ്രം അറിയിച്ചു.
ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഫ്രിക്കന്‍-യൂറോപ്യന്‍ പ്ലേറ്റുകളുടെ അതിര്‍ത്തിയിലെ മെഡിറ്ററേനിയന്‍ കടല്‍ ഉള്‍പ്പെടുന്ന ഗ്രീസ് ഭൂചലന സാധ്യത കൂടുതലുള്ള മേഖലയാണ്.