മേക്കോവറില്‍ തിളങ്ങി നടി എസ്തര്‍ അനില്‍. സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ചിത്രത്തില്‍ ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
നിധിന്‍ സജീവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍. സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍, ദൃശ്യം 2 എന്നിവയാണ് നടിയുടെ പുതിയ സിനിമകള്‍.