നീണ്ട മുപ്പതു വർഷങ്ങൾക്കുശേഷം ജാക്കി ഷ്രോഫും രജനികാന്തും വീണ്ടും ഒന്നിക്കുന്നു. അന്നാത്ത്’ എന്ന തമിഴ് ചിത്രത്തിലാണ് ഇവർ ഒന്നിക്കുന്നത്. തമിഴ് ചിത്രമായ ബിഗിലിൽ അവസാനമായി നെഗറ്റീവ് വേഷത്തിൽ അഭിനയിച്ച നടൻ ജാക്കി ഷ്രോഫ് രജനീകാന്തിന്റെ വരാനിരിക്കുന്ന ‘അന്നാത്ത്’ എന്ന ചിത്രത്തിലും എതിരാളിയായി അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. മൂന്ന് പതിറ്റാണ്ടിനുശേഷം അഭിനേതാക്കൾ വീണ്ടും ഒന്നിച്ചതായി ഈ ചിത്രം അടയാളപ്പെടുത്തിയേക്കാം.
അന്നത്തിലൂടെ ജാക്കിയെ ഈ റോളിനായി പരിഗണിക്കുന്നെന്നാണ് റിപ്പോർട്ട്. ഈ സിനിമയിൽ പ്രകാശ് രാജും നെഗറ്റീവ് റോൾ വഹിക്കുന്നു. എന്നിരുന്നാലും, ജാക്കി ഷ്രോഫ് ഇതുവരെ പ്രോജക്റ്റിന്റെ ഭാഗമാണോയെന്ന് നിർമ്മാതാക്കളോ ജാക്കിയോ സ്ഥിരീകരിച്ചിട്ടില്ല.
ശിവ സംവിധാനം ചെയ്യുന്ന അന്നാത്ത് ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നിർമിക്കപ്പെടുന്ന ഒരു ചലച്ചിത്രമാണ്. രജനീകാന്തിന്റെ വേഷമെന്നത് കരുതലുള്ള സഹോദരനാണ്. രജനീകാന്തിന്റെ സഹോദരിയായി കീർത്തി സുരേഷും, മീനയും ഖുഷ്ബു സുന്ദറും പ്രധാന വേഷങ്ങളിൽ എത്തും. ചിത്രത്തിന്റെ സംഗീതം ഡി. ഇമ്മാനാണ്. കഴിഞ്ഞ ഡിസംബറിൽ ചെന്നൈയിൽ ഈ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു.