ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 29,714,680 പേര്‍ക്കാണ് ലോകത്ത് ആകെ രോഗം ബാധിച്ചത്. 938,385 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 21,522,576 പേര്‍ രോഗമുക്തി നേടി.
വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും അമേരിക്ക, ഇന്ത്യ ,ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് മുന്നില്‍. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 6,787,625 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 200,171 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 4,061,873 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 4,384,299 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 133,207 ആയി. 3,671,128 പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയില്‍ 5,018,034 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 82,091 പേര്‍ മരിച്ചു. 3,939,111 പേര്‍ ഇതുവരെ രോഗമുക്തി നേടി.