വാഷിംഗ്‌ടൺ: കോവിഡ്-19 മഹാമാരിക്കുള്ള വാക്സിൻ വികസപ്പിച്ചെടുക്കുന്നതിൽ ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നു് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ദി ബിൽ ആൻ്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ (ബിഎംജിഎഫ്) സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്. ഇമെയിലിൽ ഹിന്ദുസ്ഥാൻ ടൈംസ് നൽകിയ ചോദ്യങ്ങൾക്കുള്ള മറുപടിയായാണിത് ബിൽ ഗേറ്റ്സ് പറഞ്ഞത്.
കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടുപിടിക്കപ്പെടേണ്ടത് അനിവാര്യം. ഉയർന്ന നിലവാരമുള്ള വാക്സിനുകൾ മിതമായ നിരക്കിൽ ഉല്പാദിപ്പിക്കുവാൻ ഇന്ത്യൻ ഫാർമ കമ്പനികൾക്ക് ശേഷിയുണ്ട്. സാധാരണക്കാരടക്കം താങ്ങാവുന്ന വിലയിൽ മരുന്നുകൾ വിപണിയിലെ ത്തിക്കുന്നതിലാകട്ടെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഏറെ മുന്നിലാണ് – ബിൽ ഗേറ്റ്സ് പറഞ്ഞു. മഹാമാരി തീർത്ത സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ അസമത്വം വർദ്ധിപ്പിച്ചു. ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനും അസമത്വത്തിനും അനീതിക്കും എതിരെ പോരാടുക.
2030 ഓടെ കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുക. ഇപ്പറഞ്ഞ ലക്ഷ്യങ്ങളിലൂന്നിയുള്ള യുഎൻ സുസ്ഥിര വികസന ലക്ഷ്യ സാധൂകരണ പ്രവർത്തനങ്ങളുടെ പാളം തെറ്റിച്ചു കോവിഡ് – 19 മഹാമാരി. വികസന ലക്ഷ്യങ്ങളെ 20 വർഷം പിന്നോടിപ്പിച്ചുവെന്നും ഇന്ന് (സെപ്തംബർ 15) പ്രസിദ്ധികരിക്കപ്പെട്ട ബിഎംജിഎഫ് നാലാം വാർഷിക ഗോൾകീപ്പേഴ്സ് റിപ്പോർട്ട് പറയുന്നു.
കോവിഡ് -19 സൃഷ്ടിച്ചത് കടുത്ത സാമ്പത്തിക നഷ്ടം. ഇത് അസമത്വങ്ങൾ ഏറുന്നതിന് കാരണമായി. കടുത്ത ദാരിദ്ര്യം ഏഴു ശതമാനം വർദ്ധിച്ചു. മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടക്കാൻ ലോകമെമ്പാടും സാമ്പത്തിക ഉത്തേജക പാക്കേജായി 18 ട്രില്യൺ യുഎസ് ഡോളർ ചെലവഴിക്കപ്പെട്ടു. എങ്കിലും 2021 അവസാനത്തോടെ ആഗോള സമ്പദ്‌വ്യവസ്ഥ 12 ട്രില്യൺ യുഎസ് ഡോളറോ അതിൽ കൂടുതലോ നഷ്ടംടം രേഖപ്പെടുത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പ്രവചനം. ഇത് രണ്ടാം ലോക മഹായുദ്ധനാനന്തര കാലഘട്ടത്തിലെ ഏറ്റവും വലിയ ആഗോള ജിഡിപി നഷ്ടം – ബിൽ ഗേറ്റ്സ് പറഞ്ഞു.