ജെറുസലേം: അറബ് ലീഗുമായുള്ള തങ്ങളുടെ ബന്ധം പുനഃപരിശോധിക്കാനൊരുങ്ങി പലസ്തീന്‍. പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതെയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന ഉടമ്പടി സാധ്യമാക്കിയതിനു പിന്നാലെയാണ് പലസ്തീന്റെ നീക്കം.
അറബ് നിഷ്‌ക്രിയത്വത്തിന്റെ പ്രതീകമായി അറബ് ലീഗ് മാറിയെന്ന് തിങ്കളാഴ്ച നടന്ന പ്രതിവാര മന്ത്രി സഭാ യോഗത്തില്‍ പലസ്തീന്‍ പ്രധാനമന്ത്രി ആരോപിച്ചു. കഴിഞ്ഞ ആഴ്ച നടന്ന അറബ് ലീഗ് കൂടിക്കാഴ്ചയില്‍ യുഎഇ- ഇസ്രയേല്‍ അനുനയത്തെ അപലപിക്കണമെന്ന പലസ്തീന്‍ ആവശ്യം നടന്നിരുന്നില്ല.
ഈ യോഗത്തിനു തൊട്ടു പിന്നാലെ ബഹ്‌റിനും ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായി.
ഇതു കൂടി പരിഗണിച്ചാണ് പലസ്തീന്റെ നീക്കം.
ഇന്നാണ് വാഷിംഗ്ടണില്‍ വെച്ച് ഇസ്രയേലുമായി ബഹ്‌റിനും യുഎഇയും നിര്‍ണായക കരാറുകളില്‍ ഒപ്പു വെക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇ വിദേശ കാര്യ മന്ത്രി അബ്ദുള്ള ബിന്‍ സയിദ്, ബഹ്‌റിന്‍ വിദേശ കാര്യ മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ സയനി എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.