മിയയും ആശ്വിനും ഇന്ന് വിവാഹിതരാകും. കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങിലായിരിക്കും മിയ വിവാഹിതയാകുക. ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചാണ് വിവാഹം. വൈകിട്ട് വിവാഹ റിസപ്ഷനും ഉണ്ടാകും. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും മനസമ്മതം.
എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകന്‍ ആശ്വിനാണ് വരന്‍. വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങിന് വേണ്ടി ഒരുങ്ങി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.