ആറാം പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ അല്ലിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് അല്ലിയുടെ ചിത്രം പങ്കുവച്ച് പൃഥ്വി ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘ ഹാപ്പി ബര്‍ത്ത്‌ഡേ സണ്‍ഷൈന്‍… ഡാഡയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷവും പ്രകാശവും നീയാണ്’… ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വി കുറിക്കുന്നു. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.
പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയുടെ എല്ലാ വിശേഷങ്ങളും പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.