മസ്കറ്റ്: ഒമാനില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. കോവിഡ് 19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട ചുമതലയുള്ള ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് 2020 ഒക്ടോബര്‍ 1 മുതല്‍ ഒമാന്‍ അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
അതേസമയം, ഒമാനില്‍ ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. പുതിയതായി 256 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 399 പേര്‍ രോഗമുക്തി നേടി.
ഇതുവരെ 87,328 പേര്‍ക്കാണ് ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 82,805 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 734 പേര്‍ ഇതുവരെ ഒമാനില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്