മുംബൈ : സംവിധായകൻ ജോണി ബക്ഷി(82)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ന്യൂമോണിയ ബാധിതനായിരുന്നു. കോവിഡ് 19 പരിശോധനയിൽ നെഗറ്റീവെന്നു കണ്ടെത്തിയിരുന്നു. സംസ്കാരം നടത്തി.
ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗമായിരുന്നു. ശബാന ആസ്മി, അനുപം ഖേർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
നാല് ദശാബ്ദം നീണ്ട സിനിമാ ജീവിത്തിനിടെ നിരവധി ചിത്രങ്ങളുടെ നിര്‍മാതാവായും സംവിധായകനായും ബക്ഷി പ്രവര്‍ത്തിച്ചു. മന്‍സിലേന്‍ ഔര്‍ ഭി ഹേം ( 1974 ), രാവണ്‍ ( 1984 ), ഫിര്‍ തെരി യാദ് ആയി ( 1993 ) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. ദാക്കൂ ഔര്‍ പൊലീസ് ( 1992 ), രാജേഷ് ഖന്ന നായകനായെത്തിയ ഖുദായി ( 1994 ) എന്നിവയാണ് ബക്ഷി സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. ഹാര്‍ ജീത് ( 1990 ), പാപ്പ കെഹ്തെ ഹേ ( 1996 ) തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.