വാഷിങ്ടണ്‍: മൂന്നു മാസം മുമ്പ് തനിക്ക് കൊറോണ വൈറസ് ബാധയേറ്റതായി അമേരിക്കൻ ഹാസ്യതാരം ടിഫാനി ഹാഡിഷ്. അമേരിക്കൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ.ആൻ്റണി ഫൗസിയുമായുള്ള അഭിമുഖത്തിനിടെയാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. തൻ്റെ യുട്യൂബ് ചാനലിൽ പോസ്റ്റു ചെയ്യുന്നതിനായാണ് ആൻ്റണി ഫൗസിയുമായുള്ള ഹാഡിഷിൻ്റെ അഭിമുഖം.
മൂവിയുടെ ഷൂട്ടിങ് വേളയിലാണ് കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായത്. ലൊക്കേഷനിലൊരാൾക്ക് കോവിഡുണ്ടായിരുന്നു. നേരിട്ടുള്ള സമ്പർക്കമായിരുന്നില്ല. എങ്കിലും ടെസ്റ്റിനു വിധേയമായി. ഫലം നെഗറ്റീവായിരുന്നു. പിന്നീട് മറ്റൊരാളുമായുള്ള സമ്പർക്കത്തിൽ വന്നപ്പോൾ സംശയം വീണ്ടും. ടെസറ്റ് ചെയ്തു. രണ്ടു ദിവസത്തിനുശേഷം ഫലം. പക്ഷേ പോസ്റ്റിവ്. വീണ്ടും ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ്. ഇതുവരെയായി 12 തവണ ടെസ്റ്റ് ചെയ്തു – ഹാഡിഷ് പറഞ്ഞു.
സാമൂഹിക സമ്പർക്കത്തിനിട നൽകാതെ സ്വയം ടെസ്റ്റ് ചെയ്ത് ക്വാറൻ്റിനിൽ പോകാൻ തീരുമാനിച്ചതിനെ ഹാഡിഷിനെ ഡോ. ഫൗസി അഭിനന്ദിച്ചു. കോവിഡു ചികിത്സാരംഗത്ത് കറുത്തവരോടും ലാൻ്റിൻ അമേരിക്കക്കാരോടും വിവേചന കാണിക്കുന്നതായി അഭിമുഖത്തിൽ ഹാഡിഷ് ഉന്നിയിച്ചു.