ബെയ്റൂത്ത്: ഒരു മാസം മുന്‍പ് ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ ജീവന്റെ തുടിപ്പ് സെന്‍സര്‍ ചെയ്തു. ഇത് ഒരു കുട്ടിയുടേതായിരിക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്.
എന്നാല്‍ ഹൃദയമിടിപ്പ് സെന്‍സ് ചെയ്തിടത്ത് നിന്ന് ഇതുവരെ ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തടസ്സങ്ങള്‍ നീക്കുന്തോറും യന്ത്രത്തിന്റെ സിഗ്‌നല്‍ ഹൃദയത്തുടിപ്പിന്റെ കൂടുതല്‍ അടയാളം നല്‍കുന്നതായാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരാള്‍ ഉണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് 100% ഉറപ്പുണ്ടെന്നും എന്നാല്‍ ആ വ്യക്തി ജീവിച്ചിരിക്കണമെന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മിനുട്ടില്‍ 18 ശ്വാസ ചക്രമാണ് യന്ത്രം പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്, പിന്നീടത് കുറഞ്ഞുവന്നതായും പറയുന്നു.
ആഗസ്റ്റ് നാലിനാണ് ബെയ്റൂത്ത് തുറമുഖ നഗരത്തില്‍ വന്‍ സ്ഫോടനം നടന്നത്. ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജി വെച്ചിരുന്നു.