കൊച്ചി: സാങ്കേതികവിദ്യാധിഷ്ഠിതമായി വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനമായ അണ്‍അക്കാഡമി സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് 2-ന്റെ നേതൃത്വത്തില്‍ നടത്തിയ നിക്ഷേപ സമാഹരണത്തിലൂടെ 15 കോടി ഡോളര്‍ സമാഹരിച്ചു. സെക്വിയ കാപിറ്റല്‍, നെക്സസ് വെഞ്ചര്‍, ഫെയ്സ്ബുക്, ബ്ലൂം വെഞ്ചേഴ്സ് തുടങ്ങിയവയും ഇതില്‍ പങ്കാളികളായിരുന്നു.
പുതിയ പദ്ധതികള്‍ ആരംഭിക്കാനും ആഗോള നിലവാരത്തിലുള്ള സംഘത്തെ വളര്‍ത്തിയെടുക്കാനുമായിരിക്കും പുതിയ നിക്ഷേപം പ്രയോജനപ്പെടുത്തുക. നിക്ഷേപ സമാഹരണത്തില്‍ അണ്‍അക്കാഡമി ക്ക് 145 കോടി ഡോളര്‍ മൂല്യമാണു നല്‍കിയിരുന്നത്.
ഏറ്റവും മികച്ച വിദഗ്ദ്ധരില്‍ നിന്നു പഠിച്ച് ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സൗകര്യം രാജ്യത്തെ വന്‍ നഗരങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അണ്‍അക്കാഡമി അതു എല്ലാവരിലേക്കും എത്തിക്കുന്നതിന് സഹായിക്കുകയാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ അണ്‍അക്കാഡമി സഹ സ്ഥാപകന്‍ ഗൗരവ് മുഞ്ജാള്‍ പറഞ്ഞു. ഈ മുന്നേറ്റത്തിലേക്കുള്ള തങ്ങളുടെ പങ്കാളിയായി സോഫ്റ്റ്ബാങ്കിനെ സ്വാഗതം ചെയ്യാന്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.