ബാഴ്‌സിലോണ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാക്കി വൈദ്യപരിശോധനക്കും എത്താതെ മെസ്സി

ബാഴ്​സലോണ ടീം വി​ട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി ലയണൽ മെസ്സി പ്രീസീസണ്‍ വൈദ്യ​പരിശോധന ബഹിഷ്​കരിച്ചു. പുതിയ പരിശീലകന്‍ റെണാള്‍ഡ്​ കൂമാന്​ കീഴില്‍ നാളെ തുടങ്ങുന്ന പരിശീലന ക്യാമ്ബിനും മെസ്സി എത്തില്ലെന്നാണ്​ റി​പ്പോര്‍ട്ട്​. ക്ലബ്​ വിടാനുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ എത്രയും പെ​ട്ടെന്ന്​ പൂര്‍ത്തീകരിക്കാനാണ്​ മെസ്സി താല്‍പര്യപ്പെടുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ.

സീസണ്‍ അവസാനിച്ചതോടെ ക്ലബ്​ വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ നിലനില്‍ക്കുന്നുവെന്നാണ്​ മെസ്സിയുടെ വാദം എന്നാല്‍ ഇതിന്റെ കാലാവധി ജൂണ്‍ 10ന്​ അവസാനിച്ചെന്നാണ്​ ബാഴ്​സലോണയുടെ നിലപാട്​. ഈ നിബന്ധനയുടെ​ പേരിലാണ്​ ക്ലബും താരവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.

എന്നാൽ, മാനേജ്‌മെന്‍റ്​ മെസ്സിയുടെ ആവശ്യം അംഗീകരിക്കുന്നില്ല. ക്ലബ്ബ് വിടുന്നതൊഴികെയുള്ള എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്നാണ് മാനേജ്‌മെന്‍റ്​ അറിയിക്കുന്നത്. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കരാറിലുള്ള വ്യവസ്​ഥകള്‍ക്ക്​ ആഗസ്​റ്റ്​ അവസാനം വരെ സാധുതയുണ്ടെന്നാണ്​ മെസ്സിയുടെ അഭിഭാഷകര്‍ വാദിക്കുന്നത്​.