ബാഴ്സലോണ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി ലയണൽ മെസ്സി പ്രീസീസണ് വൈദ്യപരിശോധന ബഹിഷ്കരിച്ചു. പുതിയ പരിശീലകന് റെണാള്‍ഡ് കൂമാന് കീഴില്‍ നാളെ തുടങ്ങുന്ന പരിശീലന ക്യാമ്ബിനും മെസ്സി എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ക്ലബ് വിടാനുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് മെസ്സി താല്പര്യപ്പെടുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
സീസണ് അവസാനിച്ചതോടെ ക്ലബ് വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ നിലനില്‍ക്കുന്നുവെന്നാണ് മെസ്സിയുടെ വാദം എന്നാല്‍ ഇതിന്റെ കാലാവധി ജൂണ്‍ 10ന് അവസാനിച്ചെന്നാണ് ബാഴ്സലോണയുടെ നിലപാട്. ഈ നിബന്ധനയുടെ പേരിലാണ് ക്ലബും താരവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.
എന്നാൽ, മാനേജ്മെന്റ് മെസ്സിയുടെ ആവശ്യം അംഗീകരിക്കുന്നില്ല. ക്ലബ്ബ് വിടുന്നതൊഴികെയുള്ള എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്നാണ് മാനേജ്മെന്റ് അറിയിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കരാറിലുള്ള വ്യവസ്ഥകള്‍ക്ക് ആഗസ്റ്റ് അവസാനം വരെ സാധുതയുണ്ടെന്നാണ് മെസ്സിയുടെ അഭിഭാഷകര്‍ വാദിക്കുന്നത്.