മസ്‌കറ്റ്: ഒമാനിലെ വിവിധ മേഖലകളില്‍ ഇടിയോട് കൂടിയ ശക്തമായ മഴ. അല്‍ ദാഹിറ, ദാഖ് ലിയ, നോര്‍ത്ത് ഷര്‍ഖിയ, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലും സമീപമേഖലകളിലുമാണ് മഴ പെയ്തതെന്നാണ് റിപ്പോർട്ട്. മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി.
പ്രദേശത്ത് മൂടിക്കെട്ടിയ അന്തരീക്ഷമാണ്. വരുംദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ദാഹിറയിലെ യന്‍കല്‍ വിലായത്തില്‍ കരകവിഞ്ഞൊഴുകിയ വാദിയില്‍ അകപ്പെട്ട 3 കുട്ടികളെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.