ടെല്‍അവീവ്: ഇസ്രയേല്‍ ടാങ്കറുകള്‍ ഗാസയിലെ ഹമാസ് സംഘടനയ്ക്ക് നേരെ ആക്രമണം നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിച്ച് പലസ്തീന്‍ അതിര്‍ത്തക്കിപ്പുറത്ത് ബലൂണ്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് തിരിച്ചടിച്ചതെന്ന് സൈന്യം വ്യക്തമാക്കി.
തെക്കന്‍ ഇസ്രയേലില്‍ ശനിയാഴ്ച്ച ഹമാസ് വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈനികര്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു മറുപടിയാണ് ടാങ്കര്‍ ആക്രമണമെന്ന് ഇസ്രയേല്‍ പറയുന്നു. അപകടത്തെക്കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ആഗസ്ത് ആറുമുതല്‍ എല്ലാദിവസവും ഹമാസ് ബോംബാക്രമണം നടത്തിയിട്ടുണ്ടെന്നും ഫയര്‍ബോംബുകളും ബലൂണ്‍ ആക്രമണങ്ങളും ഇസ്രയേലില്‍ 400ല്‍ അധികം തീപിടുത്തങ്ങള്‍ക്ക് കാരണമായി എന്നുമാണ് അഗ്നി ശമന സേന പറയുന്നത്.
ഗാസയ്ക്കുമേല്‍ 13വര്‍ഷമായി ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ ഈജിപ്ഷ്യന്‍ പ്രതിനിധി സംഘം ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് വീണ്ടും സംഘര്‍ഷം ശക്തിപ്രാപിക്കുന്നത്.
ഈ ആഴ്ച്ച ഖത്തറിലെ ഗാസ പ്രതിനിധി മുഹമ്മദ് എല്‍ ഇമാഡിയും ടെല്‍ അവീവിലെ ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഖത്തര്‍ സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇസ്രയേല്‍, പ്രദേശത്തെ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്നതിനായി മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.
പ്രസ്തുത ഉടമ്പടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രയാ വ്യത്യാസങ്ങളാണ് അതിര്‍ത്തിയില്‍ നിരന്തരമായ സംഘര്‍ഷത്തിന് ഇപ്പോള്‍ കാരണമായിരിക്കുന്നത്.