ന്യൂയോർക്ക്: അമേരിക്കയിലെ ലൂസിയാനയിലും ടെക്സസിലും കനത്ത നാശം വിതച്ച് ലോറ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 16 ആയെന്നാണ് റിപ്പോര്‍ട്ട്. കാറ്റിനെ തുടര്‍ന്ന് പ്രദേശങ്ങളിൽ കനത്ത വേലിയേറ്റവും മണ്ണിടിച്ചിലും ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ക്കാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. വൈദ്യുതിയോ വെള്ളമോ ആഴ്ചകളോളം ലഭ്യമാകാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ ലൂസിയാന ഉള്‍പ്പെടെ ചുഴലിക്കാറ്റിന്‍റെ ദുരിതം നേരിടുന്നവര്‍ക്ക് നല്കിയ മുന്നറിയിപ്പ്. വലിയൊരു ജനങ്ങളെയും നേരത്തെ ചുഴലിക്കാറ്റിന്റെ ഭാഗമായി മാറ്റിപാർപ്പിച്ചിരുന്നു.