ദുബൈ: വർഷങ്ങളായി സഹകരിക്കാതിരുന്ന രണ്ട് രാജ്യങ്ങൾ സഹകരണത്തിന്റെ പാതയിലേക്ക്. ഇസ്രയേലിന് വിലക്കേര്‍പ്പെടുത്തി 1972ല്‍ പുറപ്പെടുവിച്ച നിയമം യുഎഇ റദ്ദാക്കി. ഇത് സംബന്ധിച്ച ഉത്തരവ് യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന് പുറത്തിറക്കി.
സമസ്ത മേഖലകളിലും യുഎഇ – ഇസ്രയേല്‍ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 1972ലെ ഫെഡറല്‍ നിയമം റദ്ദാക്കിയത്. ഇസ്രയേലികള്‍ക്കും കമ്പനികള്‍ക്കും ഇറക്കുമതിക്കും ഉല്‍പന്നങ്ങള്‍ക്കും ഏര്‍പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്. ഇതോടെ, ഇസ്രയേലില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ യുഎഇയില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും.