മാലി: മാലിയില്‍ എസ്ബിഐ ബില്‍ഡിംഗിള്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച രാത്രി 11:30 ഓടെയാണ് തീപിടുത്തമുണ്ടായത്. മാലിദ്വീപ് ദേശീയ പ്രതിരോധ സേന (എംഎന്‍ഡിഎഫ്) യുടെയും ഫയര്‍ ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സംഭവത്തില്‍ ആളപായമില്ലെന്നാണ് എംഎന്‍ഡിഎഫ് വ്യക്തമാക്കുന്നത്. ടിയോളോ എന്ന കഫേയ്ക്കുള്ളിലാണ് ആദ്യം തീ പടർന്നത്. തുടര്‍ന്ന് കെട്ടിടത്തിന്‍റെ മുകളിലെ നിലയിലേക്കും എസ്ബിഐ ബില്‍ഡിംഗിലേക്കും തീ വ്യാപിക്കുകയായിരുന്നു. തീപിടുത്തത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തുമെന്ന് പ്രതിരോധമന്ത്രി മരിയ അഹമ്മദ് ദിദി വ്യക്തമാക്കി.