ടോക്കിയോ: ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജി തന്‍റെ രാജി പ്രഖ്യാപിച്ചുവെന്ന് റിപ്പോര്‍ട്ട്. ജപ്പാനിലെ ദേശീയ മാധ്യമമായ എന്‍എച്ച്കെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിക്ക് ഒരുങ്ങുന്നതെന്നാണ് വിവരം.
ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം ചികിത്സയിലാണ്. 2021 സെപ്റ്റംബര്‍ വരെയാണ് പ്രധാനമന്ത്രി പദത്തിലുള്ള അദ്ദേഹത്തിന്റെ കാലാവധി. ധനമന്ത്രിയായ താരോ ആസോ ആയിരിക്കും ആബേയ്ക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ആബേയുടെ രാജി നേതൃത്വത്തിന് വേണ്ടിയുള്ള വടംവലിക്ക് ഇടയാക്കിയേക്കും എന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.