കോഴിക്കോട്: ജില്ലയില്‍ ഇന്ന് 215 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ആറ് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 192 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ സമ്പര്‍ക്കം വഴി 82 പേര്‍ക്കും ഉറവിടം അറിയാത്ത അഞ്ച് പേര്‍ക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1600 ആയി. 150 പേര് രോഗമുക്തി നേടി.